വീ​ൽ​ച്ചെയ​റു​ക​ൾ ന​ൽ​കി
Wednesday, August 10, 2022 10:38 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പി ബീ​ച്ച് ക്ല​ബ് ന​വാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് വീ​ൽച്ചെയ​റു​ക​ൾ ന​ൽ​കി. എ​ബി​സി ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​നാ​രോ​ഗ്യമേ​ഖ​ല​യി​ലെ സ​ഹാ​യപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് വീ​ൽ​ച്ചെയ​റു​ക​ൾ ന​ൽ​കി​യ​ത്.
ജി​ല്ലാ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​ജ​ന് വീ​ൽ​ച്ചെയ​റു​ക​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെയ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ.​എ​സ്. ക​വി​ത, ആ​ർ​എം​ഒ ഡോ. ​ഷാ​ലി​മ, റോ​യി പി. ​തി​യോ​ച്ച​ൻ, സി.​ടി. സോ​ജി, ആ​ർ. ശ്രീ​ജി​ത്ത്‌, ദേ​വ​നാ​രാ​യ​ണ​ൻ, സു​ജാ​ത് കാ​സിം, ഒ.​വി. പ്ര​വീ​ൺ, വി​നോ​ദ് കു​മാ​ർ, കെ. ​നാ​സ​ർ, എ​എ​ൻ പു​രം ശി​വ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.