മോ​ദി​യും പി​ണ​റാ​യി​യും എ​തി​രാ​ളി​ക​ളെ ഭ​യ​പ്പെ​ടു​ന്ന ഭീ​രു​ക്ക​ൾ: വി.​ഡി. സ​തീ​ശ​ൻ
Tuesday, August 9, 2022 10:49 PM IST
മാ​ങ്കാം​കു​ഴി: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ഭ​യ​പ്പെ​ടു​ന്ന ഭീ​രു​ക്ക​ളാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യും കേ​ര​ളം ഭ​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ല​പ്പു​ഴ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ൽ ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ങ്ക​ൽ​പ് പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം മാ​ങ്കാം​കു​ഴി ജം​ഗ്ഷ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ശ​യ​പ​ര​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ർ ഹ​ർ​ലാ​ൽ നെ​ഹ്റു ത​ന്‍റെ മ​ന്ത്രി സ​ഭ​യി​ൽ അം​ബ്ദേ​ക്ക​റെ നി​യ​മ മ​ന്ത്രി​യാ​ക്കി. ഇ​ന്ന​ത്തെ ഭ​ര​ണ​കൂ​ട​ത്തെ അം​ബ്ദേ​ക്ക​ർ വി​മ​ർ​ശി​ച്ചി​രു​ന്നെ​ങ്കി​ൽ മോ​ദി​യും കൂ​ട്ട​രും അ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ലാ​ക്കി​യേ​നെ. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്.
എ​ന്നാ​ൽ, മോ​ദി​യും ബി​ജെ​പി​യും രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​ത്തെ ത​ക​ർ​ത്തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഹി​ന്ദു​ക്ക​ളെ​യും മു​സ്‌ലീംങ്ങളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ത​മ്മി​ല​ടി​പ്പി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും പൈ​തൃ​ക​ത്തെ​യും ഫാ​സി​സ്റ്റ് ഭ​ര​ണ​ത്തി​ലൂ​ടെ മോ​ദി ഇ​ല്ലാ​താ​ക്കു​ക​യു​മാ​ണ്. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​തെ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ്.
ഭ​ര​ണ​കൂ​ട​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നും ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​മാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​ത്. പ​ക​ൽ സം​ഘപ​രി​വാ​ർ ഫാ​സി​സ​ത്തെ എ​തി​ർ​ക്കു​ക​യും രാ​ത്രി​യി​ൽ സം​ഘപ​രി​വാ​റു​മാ​യി സ​ന്ധി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന ക​പ​ട രാ​ഷ്ട്രീ​യ​മാ​ണ് കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.
വ്യ​ക്തിപൂ​ജ പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്ന സി​പി​എ​മ്മും അ​നു​യാ​യി​ക​ളും എ​ല്ലാ​ത്തി​നും കാ​ര​ണ​ഭൂ​ത​ൻ പി​ണ​റാ​യി ആ​ണെ​ന്ന് സ്തു​തി പാ​ടി ന​ട​ക്കു​ക​യാ​ണ്.
ഇ​തു ത​ന്നെ​യാ​ണ് മോ​ദി ഭ​ക്ത​രും അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്. ഫാ​സി​സ​ത്തി​നും വ​ർ​ഗീ​യ​ത​ക്കു​മെ​തി​രെ പോ​രാ​ട്ടം ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സി​നു മാ​ത്ര​മെ ക​ഴി​യു എ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
ജാ​ഥാ ക്യാ​പ്റ്റ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ശി എം. ​കോ​ശി, ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, എം. ​മു​ര​ളി, എ​ബി കു​ര്യാ​ക്കോ​സ്, കെ.ആ​ർ. മു​ര​ളീ​ധ​ര​ൻ, കെ.കെ. ഷാ​ജു, എ. എ. ഷു​ക്കൂ​ർ, ഇ. ​സ​മീ​ർ, എം.ജെ. ജോ​ബ്, ത്രി​വി​ക്ര​മ​ൻ ത​മ്പി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.