മു​ട്ടാ​റി​ന്‍റെ ജീ​വി​തം വെ​ള്ള​ത്തി​ൽ; കൈ​ത്താങ്ങാ​യി ‘ക​രു​ത​ൽ’
Tuesday, August 9, 2022 10:49 PM IST
മു​ട്ടാ​ർ: ക​ന​ത്ത മ​ഴ​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ മു​ട്ടാ​ർ ജ​ന​ത വെ​ള്ള​ത്തി​ലാ​യി. സ​ങ്ക​ട​ക​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് മു​ട്ടാ​റി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ത ക​ട​ന്നുപോ​കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​റ​ങ്ങി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ലും അ​തു ഒ​ഴു​കി പോ​കു​മാ​യി​രു​ന്നു. ഇ​ന്നു വീ​ടി​നെ മു​ക്കി​യാ​ണ് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന​ത്.

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും ഏ​റി​യ​തോ​ടെ പ​ന്പ​യി​ലും, മ​ണി​മ​ല ആ​റ്റി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​യി​രി​ക്കു​ന്നു. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി, പ​ണി​ക്കു പോ​ലും പോ​കാ​ൻ സാ​ധി​ക്കാ​തെ ആ​രു​മാ​റി​യാ​തെ ആ​രോ​ടും പ​റ​യാ​തെ വീ​ടി​നു​ള്ളി​ൽ പ​ട്ടി​ണി​യി​രി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്. ഇ​വ​ർ ആ​രു​ടെ​യും മു​ന്നി​ൽ പോ​യി പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​റി​ല്ല.

വ​ർ​ഷ​ങ്ങ​ളാ​യി ഈ ​നാ​ട്ടു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന സ​ങ്ക​ട​മാ​ണി​ത്. റോ​ഡു​ക​ൾ​ക്കൊ​പ്പം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. മാ​ന്നാ​ർ, നി​ര​ണം, ത​ല​വ​ടി, വീ​യ​പു​രം, എ​ട​ത്വാ, ത​ക​ഴി, ചെ​റു​ത​ന എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ്ഥി​തി ഇ​തു ത​ന്നെ​യാ​ണ്.

ജ​ലാ​ശ​യ​ങ്ങ​ളു​ടെ ആ​ഴം കൂ​ട്ട​ണം

ആ​റു​ക​ളി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന മ​ണ​ൽ വാ​രി മാ​റ്റി​യാ​ൽ വെ​ള്ള​പ്പൊ​ക്കം ഇ​ത്ര​മാ​ത്രം രൂ​ക്ഷ​മാ​കി​ല്ല. കൂ​ടാ​തെ ആ​റു​ക​ളി​ലും ന​ദി​ക​ളി​ലും ചെ​ളി​യും നി​റ​ഞ്ഞി​രി​ക്കു​ന്നു ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ക​നി​യ​ണം. പ്ര​ത്യേ​ക പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വ​ർ​ഷ​ത്തി​ൽ പ​കു​തി​യി​ല​ധി​ക​വും വെ​ള്ള​ക്കെ​ട്ടി​ലാ​ണ് മു​ട്ടാ​ർ മേ​ഖ​ല. നെ​ൽ​കൃ​ഷി​യാ​ണ് പ്ര​ധാ​ന കാ​ർ​ഷി​ക മേ​ഖ​ല. 2018 ന് ​ശേ​ഷം കാ​ർ​ഷി​ക മേ​ഖ​ല അ​പ്പാ​ടെ ത​ക​ർ​ന്നു. വീ​ടു​ക​ളി​ൽ വെ​ള്ളം ഒ​ഴി​യാ​തെ വ​രു​ന്പോ​ൾ, മാ​സ​ങ്ങ​ളോ​ളം ക്യാ​ന്പു​ക​ളി​ലാ​ണ് ജ​ന​ത താ​മ​സി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

ആ​ശ്വാ​സ​മാ​യി
മു​ട്ടാ​ർ സെ​ന്‍റ്
തോ​മ​സ് ഇ​ട​വ​ക

നി​ത്യച്ചെല​വി​നു പോ​ലും വ​ക​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ത​യു​ടെ വേ​ദ​ന തി​രി​ച്ച​റി​ഞ്ഞു മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് (കു​മ​രം​ചി​റ) ഇ​ട​വ​ക​യു​ടെ വി​കാ​രി ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ക്കാ​ർ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ഇ​റ​ങ്ങി​യ​തും ഒ​രാ​ശ്വാ​സ​മാ​യി. അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​ത​ൽ 2022 എ​ന്ന പേ​രി​ൽ ഹെ​ൽ​പ് ഡെ​സ്ക് രൂ​പീ​ക​രി​ച്ചു 75 അം​ഗ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ രം​ഗ​ത്തി​റ​ക്കി. ഇ​വ​ർ പ​ള്ളി​യി​ൽ​താ​മ​സി​ച്ചു​കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. മു​ട്ടാ​റി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്കു ഒ​രു പോ​ലെ സ​ഹാ​യ​ക​ര​മാ​യി പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വ​രു​ടെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

പ​ള്ളിയു​ടെ ഓ​രോ വാ​ർ​ഡി​ലെ​യും ലീ​ഡ​ഴേ​സി​നെ​യും സം​ഘ​ത്തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്നു. വീ​ടു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യും ആ​ശു​പ​ത്രി പോ​കേ​ണ്ട ആ​വ​ശ്യം വ​ന്നാ​ൽ അ​തി​ന് സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​നും ഇ​വ​ർ​ക്കു സാ​ധി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ക​രു​ത​ലി​ന്‍റെ ഇ​ട​പെ​ട​ൽ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നു​ണ്ട്. ജീ​വി​തം വെ​ള്ള​ത്തി​ലാ​യ മു​ട്ടാ​ർ​നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മാ​റു​ക​യാ​ണ് ക​രു​ത​ൽ.