വീ​ട്ട​മ്മ കാ​റി​ടി​ച്ച് മ​രി​ച്ചു
Sunday, August 7, 2022 10:05 PM IST
തു​റ​വൂ​ർ: റേ​ഷ​ൻ ക​ട​യി​ലേ​ക്ക് പോ​ക​വെ വീ​ട്ട​മ്മ കാ​റി​ടി​ച്ച് മ​രി​ച്ചു. എ​ര​മ​ല്ലൂ​ർ ച​ക്കു​ത​റ​യി​ൽ മ​ഹാ​ദേ​വ​ന്‍റെ ഭാ​ര്യ ച​ന്ദ്ര​മ​തി (65) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ എ​ര​മ​ല്ലൂ​രി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റേ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​യി ക​ട​യി​ലേ​യ്ക്ക് പോ​കു​മ്പോ​ൾ ക​ളി​യി​ക്കാ​വി​ള​യി​ൽ നി​ന്ന് എ​റ​ണാ​കു​ള ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ാടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ​അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു, മി​നി, സി​ന്ധു, സി​ജു. മ​രു​മ​ക്ക​ൾ: ഷീ​ജ, ഷി​ബു, സ്വാ​തി.

ന​വ​ജാ​ത​ശി​ശു​വി​ന്‍റേ​ത് മു​ങ്ങി മ​ര​ണം

ഹ​രി​പ്പാ​ട്: ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം അ​മ്മ കു​ട്ടി​യെ കി​ണ​റ്റി​ൽ എ​റി​ഞ്ഞതുമൂലമെന്നു പോ​ലീ​സ്. മ​ണ്ണാ​റ​ശാ​ല മ​ണ്ണാ​റ പ​ഴ​ഞ്ഞി​യി​ൽ ശ്യാം ​കു​മാ​റി​ന്‍റെ ഭാ​ര്യ ദീ​പ്തി (26) ആ​ണ് 46 ദി​വ​സം പ്രാ​യ​മു​ള്ള മ​ക​ൾ ദൃ​ശ്യ​യെ കി​ണ​റ്റി​ൽ ഇ​ട്ട​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​സ​വ​ത്തി​നു ശേ​ഷം ഉ​ണ്ടാ​യ മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദീ​പ്തി​ മു​ൻ​പും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് ദീ​പ്തി​യു​ടെ അ​ച്ഛ​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ലഭിച്ച മു​ങ്ങി മ​രി​ച്ച​താ​യു​ള്ള ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ​യും ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യാ​യ ദീ​പ്തി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പിച്ചു.