എ.​​ജെ. ജോ​​ണ്‍ മെ​​മ്മോ​​റി​​യ​​ൽ സ്കൂ​​ൾ ശ​​താ​​ബ്ദി നി​​റ​​വി​​ൽ
Saturday, August 6, 2022 10:43 PM IST
കൈ​​ന​​ടി: കൈ​​ന​​ടി എ.​​ജെ. ജോ​​ണ്‍ മെ​​മ്മോ​​റി​​യ​​ൽ സ്കൂ​​ൾ ശ​​താ​​ബ്ദി നി​​റ​​വി​​ൽ. 1921ൽ ​​കൈ​​ന​​ടി വ്യാ​​കു​​ല​​മാ​​താ ദേ​​വാ​​ല​​യ​​ത്തോ​​ടു ചേ​​ർ​​ന്ന് സ്ഥാ​​പി​​ത​​മാ​​യ സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ൾ 1952ൽ ​​യു​​പി സ്കൂ​​ൾ ആ​​കു​​ക​​യും 1960ൽ ​​ഹൈ​​സ്കൂ​​ളാ​​യി ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​ക​​യും ചെ​​യ്തു.

2014ൽ ​​ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളാ​​യി അം​​ഗീ​​കാ​​രം ല​​ഭി​​ച്ച ഈ ​​സ്കൂ​​ളി​​ന്‍റെ 100-ാം വാ​​ർ​​ഷി​​ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ര​​ണ്ടു വ​​ർ​​ഷം നീ​​ണ്ടു​​നി​​ന്ന ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ സ​​മാ​​പ​​നം നാ​​ളെ ആ​​ഘോ​​ഷി​​ക്കും.

രാ​​വി​​ലെ 10ന് ​​ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന യോ​​ഗം മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും തോ​​മ​​സ് കെ. ​​തോ​​മ​​സ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ശ​​താ​​ബ്ദി സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം ചെ​​യ്യും. ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ വി​​ജ​​യി​​ക​​ൾ​​ക്ക് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും.
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എ​​ഇ​​ഒ പി.​​രാ​​ജ​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. ത​​ങ്ക​​ച്ച​​ൻ, പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​നി​​ത ജോ​​സ്, അ​​ലും​​മ്നി പ്ര​​സി​​ഡ​​ന്‍റ് അ​​മ​​ൽ ദേ​​വ​​രാ​​ജ്, എ​​ൽ​​പി സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് മി​​നി​​മോ​​ൾ സി. ​​ചെ​​റി​​യാ​​ൻ, വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി എ​​യ്ഡ​​ൽ മ​​രി​​യ വ​​ർ​​ഗീ​​സ്, പി​​ടി​​എ പ്ര​​തി​​നി​​ധി ജോ​​യി ജോ​​സ​​ഫ്, സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ജോ​​ർ​​ജ് കാ​​പ്പാ​​മൂ​​ട്ടി​​ൽ, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ടോ​​ജോ ദേ​​വ​​സ്യ പ​​ഴ​​യ​​ക​​ളം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ലാ​​വി​​രു​​ന്നും ഉ​​ണ്ടാ​​യി​​രി​​ക്കും.