പാ​ര​ല​ൽ കോ‌​ള​ജു​ക​ൾ അ​ട​ച്ചി​ട്ടു സെ​ക്ര​ട്ടേറിയറ്റിലേ​ക്കു മാ​ർ​ച്ച്
Wednesday, July 6, 2022 10:35 PM IST
ഹ​രി​പ്പാ​ട്: കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഇ​ന്നു കേ​ര​ള​ത്തി​ലെ സ​മാ​ന്ത​ര വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടു പ്ര​തി​ഷേ​ധി​ക്കും. കേ​ര​ള പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പാ​ര​ല​ൽ ടീ​ച്ചേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ, പാ​ര​ല​ൽ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മാ​ർ​ച്ച്‌ രാ​വി​ലെ 10നു ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ക​വാ​ട​ത്തി​ൽനി​ന്ന് ആ​രം​ഭി​ക്കും. പി​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഹ​രി​പ്പാ​ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ശി​വ​കു​മാ​ർ ആ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി​സി​എ സം​സ്ഥാ​ന സ​മി​തി അം​ഗം ക​രു​വാ​റ്റ ച​ന്ദ്ര​ബാ​ബു വി​ശ​ദീ​ക​ര​ണ പ്ര​സം​ഗം ന​ട​ത്തി. ഷി​ജു​കു​മാ​ർ, അ​മ്പി​ളി ദേ​വി, ര​മാ​ദേ​വി, വാ​സ​ന്തി, ല​ക്ഷ്മി. ആ​ര്‍. കു​റു​പ്പ്, സു​ഭാ​ഷ്, രേ​ഖ മ​ധു, സു​ലോ​ച​ന, ര​മ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.