അ​രു​ണ്‍ തോ​മ​സി​ന് ജീ​വ​ന്‍ര​ക്ഷാ പ​ത​ക് ധീ​ര​താ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Wednesday, July 6, 2022 10:34 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ത്താ​ണ ര​ണ്ടു പേ​രെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റി​യ കൈ​ന​ക​രി സ്വ​ദേ​ശി അ​രു​ണ്‍ തോ​മ​സി​ന് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷാ​പ​ത​ക് ധീ​ര​താ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജാ​ണ് പു​ര​സ്കാ​രം ന​ല്‍​കി​യ​ത്. 2019 ഏ​പ്രി​ല്‍ 18നാ​ണ് കൈ​ന​ക​രി ഒ​റ്റ​ത്തെ​ങ്ങി​ല്‍ സ​ജി​ത്തി​ന്‍റെ ഭാ​ര്യ കൃ​ഷ്ണ പ്രി​യ​യെ​യും മൂ​ന്നു വ​യ​സു​ള്ള മ​ക​ള്‍ അ​പ​ര്‍​ണി​ക​യെ​യും 16കാ​ര​നാ​യ അ​രു​ണ്‍ തോ​മ​സ് ര​ക്ഷി​ച്ച​ത്.

തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലൂ​ടെ ന​ട​ന്ന കൃ​ഷ്ണ​പ്രി​യ​യും കു​ട്ടി​യും കാ​ല്‍​വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ത്ത​മ​ക​ള്‍ അ​നു​പ്രി​യ​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടാ​ണ് വീ​ട്ടി​ല്‍​നി​ന്ന് ക​ളി​ക്കാ​നി​റ​ങ്ങി​യ അ​രു​ണ്‍ ഓ​ടി​യെ​ത്തി ഇ​രു​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ച​ത്.

കൈ​ന​ക​രി കൈ​താ​ര​ത്തി​ല്‍ തോ​മ​സ് ജോ​സ​ഫി​ന്‍റെ​യും മ​റി​യ​ത്തി​ന്‍റെ​യും മ​ക​നാ​ണ് ഈ ​വ​ര്‍​ഷം പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച അ​രു​ണ്‍. കി​ര​ണ്‍, ആ​ഷ് ലി ​എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.