അഗതിമന്ദിരങ്ങളുടെ റേ​ഷ​ൻ നിർത്തലാക്കിയത് അ​പ​ല​പനീ​യം
Wednesday, July 6, 2022 10:34 PM IST
കു​ട്ട​നാ​ട്: അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്കും ന​ൽ​കിവന്നി​രു​ന്ന റേ​ഷ​ൻ വി​ഹി​തം നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ അ​ല്മാ​യ ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റ് ആ​ശ്ര​യ​ങ്ങ​ളി​ല്ലാ​തെ 1800 ഓ​ളും വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഒ​രുല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളും ഇ​ത്ത​രം ഭ​വ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.​ ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ അ​നാ​ഥാ​ല​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് ഉ​റ​പ്പാ​ക്ക​ണമെ​ന്നും ക്രൈ​സ്ത​വ അ​ല്മാ​യ ഐ​ക്യ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.​
ഇ​തുസം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.​ ഐ​ക്യ​വേ​ദി ചെ​യ​ർ​മാ​ൻ ഒൗ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു. നൈ​നാ​ൻ തോ​മ​സ്, സൈ​ബി അ​ക്ക​ര, ജ​യിം​സ് കൊ​ച്ചുകു​ന്നേ​ൽ, തോ​മ​സ് വ​ർ​ക്കി, പ്ര​കാ​ശ് പ​ന​വേ​ലി, ടോ​മി​ച്ച​ൻ​ മേ​പ്പു​റം, ബാ​ബു വ​ട​ക്കേക്ക​ളം, ജോ​ണി​ച്ച​ൻ മ​ണ​ലി, ജോ​സ് ചു​ങ്ക​പ്പൂ​ര എ​ന്നിവ​ർ ​പ്ര​സം​ഗി​ച്ചു.