അ​ഗ​തി​ക​ളു​ടെ റേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ​സംഭവത്തിൽ പ്രതിഷേധിച്ചു
Wednesday, July 6, 2022 10:34 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, ബാ​ല​മ​ന്ദി​ര​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ താ​മ​സകേ​ന്ദ്ര​ങ്ങ​ൾ, പാ​ലി​യേ​റ്റി​വ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്രസ​ർ​ക്കാ​രി ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​കൊ​റ്റം​കു​ള​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ ത​ത്തം​പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി പ​റ​മ്പി​ൽ പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. വാ​സു​ദേ​വ​ൻ നാ​യ​ർ, ടി.​ കു​ര്യ​ൻ, ജെ​സ്റ്റി​ൻ ആ​ര്യ​ങ്ക​ൽ, ജോ​സ​ഫ് ചാ​വ​ടി, പി.എ​സ്. വ​ർ​ഗീ​സ്, ജോ​സുകു​ട്ടി മ​ല​യാം​പു​റം, ഡോ​ളി​ച്ച​ൻ, സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് ഡി​സൂ​സാ, സാ​ലു കു​ര്യ​ൻ, കു​ഞ്ഞുമോ​ൻ കു​ട്ടി​ച്ചി​റ, കു​ര്യ​ൻ വാ​ട​ക്കുഴി​യി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.