ശോ​ഭാ​ ജോ​ഷി സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ൺ
Wednesday, July 6, 2022 10:34 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി സി​പി​ഐ​യി​ലെ ശോ​ഭാ​ ജോ​ഷി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ടു. സാ​ങ്കേ​തി​ക പ്ര​തി​സ​ന്ധി​യെ ത്തുട​ര്‍​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്ന സി​പി​ഐ​യി​ലെ സ്മി​താ സ​ന്തോ​ഷ് രാ​ജി​വച്ച​തി​നെത്തുട​ര്‍​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.
പ്ര​തി​പ​ക്ഷം മ​ത്സ​ര​ത്തി​നു ത​യാ​റാ​യി​ല്ല. 24-ാം വാ​ര്‍​ഡി​ന്‍റെ പ്ര​തി​നി​ധി​യാ​ണ് ശോ​ഭാ​ ജോ​ഷി. ഒ​ന്നാം വാ​ര്‍​ഡി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യ സ്മി​ത സ​ന്തോ​ഷ് ആ​ശാ​വ​ര്‍​ക്ക​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. നി​ല​വി​ലും പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​ള്ള ഓ​ണ​റേ​റി​യ​ത്തി​നു സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേതു​ട​ര്‍​ന്നാ​യി​രു​ന്നു രാ​ജി​വ​ച്ച​ത്. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ലാ​യി​രു​ന്ന ശോ​ഭാ​ വി​ക​സ​ന​ത്തി​ലേ​ക്കും സ്മി​ത ​സ​ന്തോ​ഷ് ആ​രോ​ഗ്യ​ത്തി​ലേ​ക്കും മാ​റി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.