ഇതരസം​സ്ഥാ​ന മ​ത്സ്യം വി​ൽ​ക്കു​ന്ന​ത് ത​ട​ഞ്ഞു
Tuesday, July 5, 2022 11:05 PM IST
തു​റ​വൂ​ർ: ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത മ​ത്സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പന ത​ട​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചാ​ണ് ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന മ​ത്സ്യ​ങ്ങ​ൾ പ​ള്ളി​ത്തോ​ട്ടി​ൽ ത​ട​ഞ്ഞ​ത്. പു​ല​ർ​ച്ചെ മൂ​ന്നി​ന് നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ള്ളി​ത്തോ​ട് ബി​ച്ച് ക​വ​ല​യി​ൽ സം​ഗ​മി​ക്കു​ക​യും ഈ ​വ​ഴി മ​ത്സ്യം ക​യ​റ്റിവ​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും ത​ട​യു​ക​യു​മാ​യി​രു​ന്നു.
ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ക​വ​ചി​ത ലോ​റി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ട​ഞ്ഞി​ട്ട​ത്. യാ​തൊ​രു​വി​ധ പ​രി​ശോ​ധ​ന​ക​ളും ഇ​ല്ലാ​തെ​യാ​ണ് ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ത്സ്യം കൊ​ണ്ട് വ​ന്ന് ഇ​റ​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലും എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ്യ​ങ്ങ​ൾ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്.