സ​ജി ചെ​റി​യാ​ന്‍ രാ​ജി​ ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം
Tuesday, July 5, 2022 11:05 PM IST
മ​ന്ത്രിയുടെ
ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
ചെ​ങ്ങ​ന്നൂ​ർ: ഭ​ര​ണ​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ച്ച് പ്ര​സം​ഗി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നെതു​ട​ർ​ന്ന് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി.​ എം​സി റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.
ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം സ​ജി ചെ​റി​യാ​ന്‍റെ ഓ​ഫീ​സി​നു സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. മാ​ർ​ച്ചി​നി​ട​യി​ൽ ബാ​രി​ക്കേ​ട് മ​റി​ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലു​ള്ള ഉ​ന്തും ത​ള്ളും വ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. തു​ട​ർ​ന്ന് എം​സി റോ​ഡ് ഉ​പ​രോ​ധി​ച്ച അ​ൻ​പ​തോ​ളം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ഘ​ട​ന​യെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തിവ​ച്ച​ത് കു​ന്ത​വും കു​ട​ച​ക്ര​വും എ​ന്നു തു​ട​ങ്ങി മോ​ശ​പ്പെ​ട്ട പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ട​ന​ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വം മ​ന​സി​ലാ​ക്കാ​തെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നാ​ടി​നു ത​ന്നെ അ​പ​മാ​ന​മാ​ണ്. പ്ര​ഥ​മ ദൃ​ഷ്ട്യ കു​റ്റം ചെ​യ്ത മ​ന്ത്രി​യെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണം. സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന കേ​ന്ദ്ര നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ൽ, മു​ഹ​മ്മ​ദ് അ​സ്ലം, വ​രു​ൺ മ​ട​ക്ക​ൽ, മീ​നു സ​ജീ​വ്, ര​ജി​ത്ത് ര​വീ​ന്ദ്ര​ൻ, ഗോ​പു പു​ത്ത​ൻ​മ​ഠ​ത്തി​ൽ, മ​നു ഫി​ലി​പ്പ്, ശം​ഭു പ്ര​സാ​ദ്, ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ത്വ: സ​ത്യ​പ​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യ​ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ആ​വ​ശ്യ​പ്പെ​ട്ടു. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സ​ജി ചെ​റി​യാ​നെ മ​ന്ത്രി​സ​ഭ​യി​ല്‍നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബാ​ബു വ​ലി​യ​വീ​ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ട​ത്വ: ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റി​യ​താ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ​ന്നു പ​ര​സ്യ​മാ​യി പ​റ​ഞ്ഞ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ട​ന്‍ രാ​ജി​വയ്ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ല​പ്പു​ഴ: ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ക വ​ഴി ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ.​ ബി.​ആ​ർ.​ അം​ബേ​ദ്‌​ക​റെ​യും അ​പ​മാ​നി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ രാ​ജി​വ​ച്ച് പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പുപ​റ​യ​ണ​മെ​ന്ന് ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ദു രാ​ഘ​വ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​വി​പു​ര​ത്ത് ര​വീ​ന്ദ്ര​ൻ, വി.​ശ​ശി, ജ​നറൽ ​സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു​ സി.​ മാ​വേ​ലി​ക്ക​ര, കെ.​സി.​ആ​ർ. ത​മ്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കുട്ടനാട്: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ പ​ര​സ്യ​മാ​യി പാ​ർ​ട്ടി​വേ​ദി​യി​ൽ ആ​ക്ഷേ​പി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​നും ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ​യും ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ലം ക​ത്തി​ച്ചു
ചെ​ങ്ങ​ന്നൂ​ർ: ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ കോ​ലം ക​ത്തി​ച്ചു. ഭാ​ര​ത​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യും വെ​ല്ലു​വി​ളി​ച്ചു ന​ട​ത്തി​യ പ്ര​സം​ഗം ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വു​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​സ​മ​രം ആ​ഘോ​ഷി​ക്കാ​തി​രി​ക്കു​ക​യും ഇ​ന്ത്യ​യെ ഒ​റ്റു​കൊ​ടു​ക്കു​ക​യും ചെ​യ്ത ക​മ്യൂ​ണി​സ​ത്തി​ന്‍റെ യ​ഥാ​ർ​ഥ മു​ഖ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ഇ​ക​ഴ്ത്തി തീ​വ്ര​വാ​ദി​ക​ൾ​ക്ക് ക​രു​ത്തു പ​ക​രു​ന്ന മ​ന്ത്രി രാ​ജി​വ​ച്ച് രാ​ജ്യ​ത്തോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്നും ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മോ​ദ് കാ​ര​യ്ക്കാ​ട്, അ​നീ​ഷ് മു​ള​ക്കു​ഴ, ര​ശ്മി സു​ഭാ​ഷ്, പി. ​ബി. അ​ഭി​ലാ​ഷ്, മ​നു കൃ​ഷ്ണ​ൻ, രാ​ജേ​ഷ് ഗ്രാ​മം, എ​സ്. വി ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.