ബാ​റി​ൽ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം; യുവാവിനു മർദനം
Tuesday, July 5, 2022 11:05 PM IST
അ​മ്പ​ല​പ്പു​ഴ: സ്വ​കാ​ര്യ ബാ​റി​ൽ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം. മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നു ക്രൂ​രമ​ർ​ദ​നം. പ്ര​തി​ക​ളെ സം​ര​ക്ഷി​ച്ച് പോ​ലീ​സ്. അ​മ്പ​ല​പ്പു​ഴ ക​രു​മാ​ടി സ്വ​ദേ​ശി​യാ​യ 28 കാ​ര​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​ന് കി​ഴ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബാ​റി​ലെ ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.
എ​ന്നാ​ൽ, യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച നാ​ലു പ്ര​തി​ക​ളെ​യും സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്.​ പി​ന്നീ​ട് ഈ ​പ്ര​തി​ക​ൾ താ​നി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി ത​ന്‍റെ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വാ​വ് പ​റ​യു​ന്നു. പ​രാ​തി​യും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ ബാ​റി​ൽ അ​ക്ര​മം ന​ട​ത്തി ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന പേ​രി​ൽ കേ​സി​ലു​ൾ​പ്പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണി​യും ഇ​വ​ർ മു​ഴ​ക്കി​യ​താ​യി യു​വാ​വ് പ​റ​ഞ്ഞു.