‌യു​വാ​വ് ക​നാ​ലി​ൽ ‌മ​രി​ച്ച നി​ല​യി​ൽ
Tuesday, July 5, 2022 11:05 PM IST
മാ​വേ​ലി​ക്ക​ര: യു​വാ​വ് ക​നാ​ലി​ല്‍ വീ​ണ് ത​ല​യി​ടി​ച്ച് മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക്ക് ക​മ്പ​നി​പ്പ​ടി​ക്കു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. പു​ന്ന​മൂ​ട് പു​തു​മം​ഗ​ല​ത്ത് രാ​ജ​ന്‍ കു​ട്ട​ന്‍ (38) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍ പ്രാ​യി​ക്ക​ര​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി ചൂ​ണ്ട​യി​ടാ​ന്‍ പോ​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ചൂ​ണ്ട​യി​ട്ടുകി​ട്ടി​യ മീ​നു​മാ​യി ക​മ്പ​നി​പ്പ​ടി​ക്കു സ​മീ​പം ഇ​യാ​ളും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം.
വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് ക​നാ​ലി​ന്‍റെ വ​ശ​ത്തു​കൂ​ടി​യു​ള്ള ഇ​ടു​ങ്ങി​യ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ലൂ​ടെ​യാ​ണ്. ഇ​തു​വ​ഴി ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ബൈ​ക്ക് തെ​ന്നി ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. രാ​വി​ലെ ക​നാ​ലി​ല്‍ ക​മി​ഴ്ന്നുകി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ട​ത്. മാ​വേ​ലി​ക്ക​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ള്‍: വേ​ദി​ക, നി​വേ​ദി​ക.