കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ട്രാ​ൻ​സ്ഫോ​ർമ​റി​ൽ ഇ​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം
Tuesday, July 5, 2022 11:02 PM IST
അ​മ്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ഇ​ടി​ച്ച് ട്രാ​ൻ​സ്ഫോ​മ​ർ ത​ക​ർ​ന്നു. ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം. അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ക​രു​മാ​ടി ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചേ നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ൽ നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് പോ​യ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ഫോ​ർ​ച്ചൂ​ണ​ർ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

യാ​ത്രാ​മ​ധ്യേ ഉ​റ​ക്കം വ​ന്ന​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഡ്രൈ​വിം​ഗ് നി​ർ​ത്തി​യ​തോ​ടെ ഭാ​ര്യ​യാ​ണ് കാ​ർ ഓ​ടി​ച്ച​ത്. ക​രു​മാ​ടി​യി​ൽ വ​ള​വി​ലെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ മൈ​ൽ​ക്കു​റ്റി​യി​ലി​ടി​ച്ച ശേ​ഷം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ട്രാ​ൻ​സ്ഫോ​മ​ർ ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും പൂ​ർ​ണ​മാ​യി നി​ല​ച്ചു. ഏ​ക​ദേ​ശം നാ​ലു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.