മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റേ​ത് അ​ട​വു​ന​യ​മെ​ന്ന്
Tuesday, July 5, 2022 11:02 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ദ്രോ​ഹ പ്ര​സം​ഗം ന​ട​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള മ​റ്റൊ​രു അ​ട​വു​ന​യ​മാ​ണ് പ​യ​റ്റി​യ​തെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ഡ്വ. ജോ​ൺ​സ​ൺ എ​ബ്ര​ഹാം. അ​തീ​വ ഗു​രു​ത​ര​മാ​യ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി വി​വ​ര​ക്കേ​ടും വി​ഡ്ഢി​ത്ത​ര​വു​മാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​ത്തി​ന് പു​തി​യ വ്യാ​ഖ്യാ​ന​ങ്ങ​ളും ഭാ​ഷ്യ​ങ്ങ​ളും ന്യാ​യീ​ക​ര​ണ​വും ച​മ​ച്ച്, അ​ധി​കാ​ര​ത്തി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നു​ള്ള മ​ന്ത്രി​യു​ടെ ശ്ര​മം വി​ല​പ്പോ​വി​ല്ലെ​ന്നും ജോ​ൺ​സ​ൺ എ​ബ്ര​ഹാം പ​റ​ഞ്ഞു.

സ​ന്ദേ​ശ​വു​മാ​യി
ബ​ഷീ​ർ ദി​നം

ആ​ര്യാ​ട്: മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ൾ എ​ന്ന ക​ഥ​യി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ബ​ഷീ​ർ ദി​നം ശ്ര​ദ്ധേ​യ​മാ​ക്കി ആ​ര്യാ​ട് ഗ​വൺമെന്‍റ് എ​ച്ച്എ​സ്എ​ൽ​പി സ്കൂ​ൾ. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ജാ​ബി​ർ, ആ​ദി​ത്യ, ഗാ​യ​ത്രി ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ക​ഥാ​ഭാ​ഗം അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ല​യമു​റ്റ​ത്തെ മാ​വി​ൻചു​വ​ട്ടി​ൽ ക​ഥാ​സ​ന്ദ​ർ​ഭ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് കു​ട്ടി​ക​ൾ അ​വ​ത​ര​ണം ന​ട​ത്തി​യ​ത്.
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ വ്യ​ത്യ​സ്ത ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​വ​ത​ര​ണ​ങ്ങ​ളും വാ​യ​ന​ക​ളും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് അ​ർ​ച്ച​ന ദാ​സ് ബ​ഷീ​ർ ദി​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.