പു​ളി​മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു
Monday, July 4, 2022 10:39 PM IST
അ​മ്പ​ല​പ്പു​ഴ: കാ​റ്റി​ൽ പു​ളി​മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ ത​ലനാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെട്ടു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡ് തോ​ട്ട​പ്പള്ളി ഒ​റ്റ​പ്പ​ന കു​റ്റി​ക്കാ​ട് വീ​ട്ടി​ൽ നൂ​ർ​ജ​ഹാ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽനി​ന്ന കൂ​റ്റ​ൻ പു​ളി​മ​ര​മാ​ണ് മ​തി​ൽ ത​ക​ർ​ത്ത് ഇ​വ​രു​ടെ വീ​ടി​നു മു​ക​ളി​ൽ പ​തി​ച്ച​ത്. ഇ​തി​നു നി​മി​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നൂ​ർ​ജ​ഹാ​ൻ, ഷൈ​ല, മ​ക്ക​ളാ​യ ഫ​ർ​സാ​ന, സു​ഹാ​ന എ​ന്നി​വ​ർ തൊ​ട്ട​ടു​ത്ത ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
ഷീ​റ്റും ഓ​ടും കൊ​ണ്ട് നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കു​ളി​മു​റി​യും ത​ക​ർ​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് അ​പ​ക​ട​ത്തി​ലൂ​ടെ ഉ​ണ്ടാ​യ​ത്. വീ​ട് ത​ക​ർ​ന്ന​തോ​ടെ സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ഇ​വ​ർ താ​മ​സം മാ​റ്റി.

പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

ആ​ല​പ്പു​ഴ: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്താ​നാ​യി വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വി​ത്തു വി​ത​ര​ണ​ത്തി​ന്‍റെ​യും കാ​ര്‍​ഷി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​താ ഷാ​ജി നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ രാ​ജ് പ​ച്ച​ക്ക​റി കൃ​ഷി പ​രി​പാ​ല​ന​ത്തെ കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.