വാഹനാ​പ​ക​ടം; യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്
Monday, July 4, 2022 10:36 PM IST
ചെ​ങ്ങ​ന്നു​ർ: എം​സി റോ​ഡി​ൽ മു​ണ്ട​ൻ​കാ​വ് ഡി​വൈ​ഡ​റി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. പ​ന്ത​ളം പ​ര​മ​റ​ച്ച​തി​ൽ തെ​ക്കേ​തി​ൽ പി.ആർ. ശ്രീ​കാ​ന്തിനാണ് (46) ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ശ്രീ​കാ​ന്തി​ന്‍റെ ഹെ​ൽ​മെ​റ്റ് ഊ​രി റോ​ഡി​ൽ തെ​റി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​ണ്ട​ൻ​കാ​വ് വാ​യ​ന​ശാ​ല​യ്ക്കു മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​നെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്കി​ൽ ശ്രീ​കാ​ന്ത് തി​രു​വ​ല്ല ഭാ​ഗ​ത്തുനി​ന്നു ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.