ഭി​ന്ന​ശേ​ഷിക്കാരായ കു​ട്ടി​ക​ളു​ടെ സ്കൂ​ളി​ൽ ക​രിഓ​യി​ൽ ഒ​ഴി​ച്ചു
Monday, July 4, 2022 10:36 PM IST
പ​ള്ളി​പ്പു​റം: ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​ള്ള ബ​ഡ്സ് സ്കൂളി​ന്‍റെ പൂ​ന്തോ​ട്ട​വും ഭി​ത്തി​യും ക​രി​ഓ​യി​ൽ ഒ​ഴി​ച്ച് സാ​മൂ​ഹ്യവി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വം ക​ഴി​ഞ്ഞ് ഇ​ന്ന് ക്ലാ​സ് ആ​രം​ഭി​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് ഇ​ത്. കാ​ല​ങ്ങ​ളാ​യി സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി​രു​ന്ന ഈ ​സ്ഥ​ല​ത്ത് സ്കൂൾ ആ​രം​ഭി​ച്ച​താ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ധീ​ഷ് ആ​രോ​പി​ച്ചു.
കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊള്ളു​മെ​ന്നും കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് സ്കൂ​ളി​നു സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​വി​ധ രാ​ഷ്‌ട്രീയക​ക്ഷി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.