ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം: തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Sunday, July 3, 2022 10:44 PM IST
ഹ​രി​പ്പാ​ട്: ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നെത്തുട​ർ​ന്ന് നാ​ട്ടു​കാ​ർ തൃ​ക്കു​ന്ന​പ്പു​ഴ പ്ര​ണ​വം ജം​ഗ്ഷ​നി​ൽ തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ കോ​ട്ട​മു​റി അ​മ്പ​ല​ത്തി​ങ്ക​ൽ യേ​ശു​ദാ​സ​ന്‍റെ പീ​ലിം​ഗ് ഷെ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തി​നെത്തുട​ർ​ന്നാ​ണ് പീ​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.
വൈ​കു​ന്നേ​രം മൂ​ന്ന​രയാ​യ​പ്പോ​ൾ അ​തി​ശ​ക്ത​മാ​യ തി​ര​യടി​ച്ചാ​ണ് ചെ​മ്മീ​ൻ പീ​ലിം​ഗ് ഷെ​ഡ് ത​ക​ർ​ന്ന​ത്. നാ​ലി​നാ​ണ് ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. മു​ന്നൂ​റോ​ളം പേ​ർ ജോ​ലി ചെ​യ്യു​ന്ന പീ​ലിം​ഗ് ഷെ​ഡാ​ണ് ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. ക​ട​ലാ​ക്ര​മ​ണ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ പ​ല​ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും പ​രി​ഹാ​രം കാ​ണാ​ത്ത​തി​നാ​ലാ​ണ് ഉ​പ​രോ​ധം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. തൃ​ക്കു​ന്ന​പ്പു​ഴ പ്ര​ണ​വം ന​ഗ​ർ മു​ത​ൽ വ​ട​ക്കോ​ട്ട് ഗ​സ്റ്റ് ഹൗ​സ് വ​രെ അ​ടി​യ​ന്തര​മാ​യി ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.
മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ സിഐ മ​ഞ്ജു ദാ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബി​ജു വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം സു​ധി​ലാ​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി 7.10 ത്തോ​ടെ​യാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.