വി​മു​ക്ത​ഭ​ട​ൻ ട്ര​യി​ൻ ത​ട്ടി മ​രി​ച്ചനി​ല​യി​ൽ
Sunday, July 3, 2022 10:44 PM IST
ചേ​ർ​ത്ത​ല: വി​മു​ക്ത​ഭ​ട​നാ​യ ടാ​ക്സി ഡ്രൈ​വ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ൽ കു​ള​ത്ര​ക്കാ​ട് പു​ളി​ക്ക​ൽ ചി​റ​യി​ൽ ജ​യ​ലാ​ൽ (56) ആ​ണ് മ​രി​ച്ച​ത്. ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡ് മു​ൻ കൗ​ണ്‍​സി​ല​റും കെ​പി​എം​എ​സ് നേ​താ​വു​മാ​യ ടി.​കെ.​പു​രു​ഷ​ന്‍റെ മ​ക​നാ​ണ്.
വി​മു​ക്ത​ഭ​ട​നാ​യ ജ​യ​ലാ​ൽ ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ ദേ​വീ​ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​മു​ള്ള സ്റ്റാ​ൻ​റി​ലെ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു. അ​തോ​ടൊ​പ്പം അ​രൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി​യാ​യും ജോ​ലി​ചെ​യ്തി​രു​ന്നു. ഭാ​ര്യ: മി​നി. മ​ക്ക​ൾ: നി​ധി​ൻ, മ​നീ​ഷ.