അ​വ​ധി​യി​ല്ലാ​തെ തീ​വ്ര​യ​ജ്ഞം; തീ​ര്‍​പ്പാ​ക്കി​യ​ത് 8028 ഫ​യ​ലു​ക​ള്‍
Sunday, July 3, 2022 10:44 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ക​ള​ക്ട​റേ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഇ​ന്ന​ലെ പ്ര​വ​ര്‍​ത്തി​ച്ചു. റ​വ​ന്യൂ വ​കു​പ്പി​ല്‍ മാ​ത്രം ഇ​ന്ന​ലെ 546 ഫ​യ​ലു​ക​ളി​ലാ​ണ് ന​ട​പ​ടി​യാ​യ​ത്. ക​ള​ക്ട​റേ​റ്റ്-154, ആ​ര്‍.​ഡി ഓ​ഫീ​സ് -138, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍-147, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍-75, സ​ബ് ഓ​ഫീ​സു​ക​ള്‍-32 എ​ന്നി​ങ്ങ​നെ​യാ​ണ് റ​വ​ന്യുവ​കു​പ്പി​ല്‍ ഇ​ന്ന​ലെ തീ​ര്‍​പ്പാ​ക്കി​യ ഫ​യ​ലു​ക​ളു​ടെ എ​ണ്ണം. മ​റ്റു വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ലം മു​ത​ലു​ള്ള ഓ​ഫീ​സു​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഓ​ഫീ​സു​ക​ളും രാ​വി​ലെ മു​ത​ല്‍ തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു.
പ​രി​പാ​ടി ആ​രം​ഭി​ച്ച ജൂ​ണ്‍ 15 മു​ത​ല്‍ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളി​ലു​മാ​യി 8028 ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വൈ​കി​യ ഫ​യ​ലു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് പ​റ​ഞ്ഞു.