സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ല്‍ ആ​ര​ണ്യം-2022 പ​ദ്ധ​തി
Saturday, July 2, 2022 11:25 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് എ​ൻ​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ന​വ​ത്ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ര​ണ്യം-2022 പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ഫോ​റ​സ്റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​റ​സ്റ്റ് ക്ല​ബ് രൂ​പീ​ക​രി​ച്ചു.
ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു എസ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് കെ. ​സ​ജി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സീ​ന കു​ര്യ​ൻ, ആ​ല​പ്പു​ഴ ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ജോ​ൺ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.