പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം വി​വാ​ദ​മാ​യി
Friday, July 1, 2022 11:22 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം വി​വാ​ദ​മാ​യി.
എ​ച്ച്. സ​ലാം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ അ​മ്പ​ല​പ്പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം പ്ര​വ​ർ​ത്ത​ക​ൻ വി​ളി​ച്ച​ത് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​റ്റു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​കെ​ജി സെ​ന്‍റ​റി​നു നേ​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ന്ന പ്ര​ക​ട​ന​ത്തി​ലാ​ണ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ സ​മാ​ന രീ​തി​യി​ലു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന് എ​സ്ഡി​പി​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ മ​ടി​കാ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.