വി​ല്ലേ​ജ്ത​ല ഫ​യ​ല്‍ അ​ദാ​ല​ത്തി​നു തു​ട​ക്കം
Friday, July 1, 2022 10:45 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഫ​യ​ല്‍ അ​ദാ​ല​ത്ത് തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ല്ലേ​ജു​ക​ളി​ലെ ഫ​യ​ല്‍ അ​ദാ​ല​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റ് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് നി​ര്‍​വ​ഹി​ച്ചു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ തീ​ര്‍​പ്പ് വൈ​കു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ഫ​യ​ല്‍ അ​ദാ​ല​ത്ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ 2021 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ഫ​യ​ലു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. നാ​ഷ​ണ​ല്‍ ഫാ​മി​ലി ബെ​ന​ഫി​റ്റ് സ്‌​കീം, സ​ര്‍​വേ, പ​ട്ട​യം, ഭൂ​മി ത​രം​മാ​റ്റം, കെ​ട്ടി​ട നി​കു​തി തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 93 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും അ​ദാ​ല​ത്ത് ന​ട​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഈ ​മാ​സം 15 വ​രെ​യും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ല്‍ 18 മു​ത​ല്‍ 23 വ​രെ​യു​മാ​ണ് അ​ദാ​ല​ത്ത്. ആ​ര്‍​ഡി​ഒ ഓ​ഫീ​സു​ക​ളി​ല്‍ 25, 26 തീ​യ​തി​ക​ളി​ലും മ​റ്റ് സ​ബ് ഓ​ഫീ​സു​ക​ളി​ല്‍ 27നും ​ക​ള​ക്ട​റേ​റ്റി​ല്‍ ഓ​ഗ​സ്റ്റ് മൂ​ന്നി​നും അ​ദാ​ല​ത്ത് ന​ട​ക്കും.

അ​ദാ​ല​ത്തു​ക​ളു​ടെ കൃ​ത്യ​മാ​യ മേ​ല്‍​നോ​ട്ട​ത്തി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍, ആ​ര്‍​ഡി ഓ​ഫീ​സു​ക​ള്‍, സ​ബ് ഓ​ഫീ​സു​ക​ള്‍, ക​ള​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ എ​ഡി​എം എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, അ​മ്പ​ല​പ്പു​ഴ ത​ഹ​സീ​ല്‍​ദാ​ര്‍ പ്രീ​ത പ്ര​താ​പ​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി. ​മ​നോ​ജ്, ക​ള​ക്ട​റേ​റ്റ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​ആ​ര്‍ മ​നോ​ജ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.