ഹെ​ല്‍​പ്പ് ഡ​സ്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, June 30, 2022 10:35 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2022-23 സം​ര​ഭ​ക വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​നി​സി​പ്പ​ല്‍ പ​രി​ധി​യി​ലെ സം​രം​ഭ​ക​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും സം​ശ​യ നി​വാ​ര​ണ​ത്തി​നും ന​ഗ​ര​സ​ഭ​യി​ല്‍ ജി​ല്ലാ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ഹെ​ല്‍​പ്പ് ഡ​സ്ക് തു​റ​ന്നു. ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തു​ട​നീ​ളം ഒ​രു ല​ക്ഷം സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ക​യും അ​തി​ലൂ​ടെ മൂ​ന്ന് മു​ത​ൽ അ​ഞ്ച് ല​ക്ഷം വ​രെ തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ഏ​ജ​ൻ​സി​ക​ൾ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഏ​കോ​പ​നം വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പാ​ണ്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ ഹെ​ല്‍​പ്പ് ഡ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ് നി​ര്‍​വ​ഹി​ച്ചു.