ആലപ്പുഴ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ നടന്ന 23-ാമത് സബ് ജൂണിയര്‍, ചലഞ്ചര്‍ നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് സ്വീകരണം നല്കി. കേരള റോവിംഗ് ടീം നാല് സ്വര്‍ണ മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി ടീം ചാമ്പ്യന്‍ഷിപ്പ് നേടി.
സബ് ജൂണിയര്‍ വിഭാഗത്തില്‍ അഥിതി സാബു, അമൽ റോസ്, അലീന ഷിബു, തൃഷ്ണ അനില്‍കുമാര്‍ എന്നീ കൂട്ടുകെട്ട് കോക്സ് ലസ് ഫോര്‍ ഇനത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. ചലഞ്ചര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനഘ ബാലന്, അലിന്മരിയ ജേക്കബ്, ആദിത്യ.എ, ആര്യ ഡി. നായര്‍ എന്നിവര്‍ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി.
ചലഞ്ചര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗോകുല്‍കൃഷ്ണ.ജി, അര്‍ജുന്‍ദാസ്, മുസാമില്‍ നൗഷാദ്, അക്ഷയ് സുരേഷ് എന്നിവര്‍ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ചലഞ്ചര്‍ കോക്സ് ലസ് പെയര്‍ വിഭാഗത്തില്‍ ദേവപ്രിയ.ഡി, അരുന്ധതി.വി.ജെ എന്നിവര്‍ സ്വര്‍ണമെഡലും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സച്ചു സുരേഷ്, ആദിനാഥ് റ്റി.ജെ. എന്നിവര്‍ വെങ്കലമെഡലും കരസ്ഥമാക്കി.
ബിനു കുര്യൻ, വി. നിത്യ, മാലിനീ ബറോയി എന്നിവരായിരുന്നു പരിശീലകർ. എം. ജേക്കബായിരുന്നു ടീം മാനേജർ. സ്വീകരണച്ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ്, ഒളിമ്പിക് അസോസിയേഷൻപ്രസിഡന്റ് വി.ജി. വിഷ്ണു, സംസ്ഥാന റോവിംഗ് അസോസിയേഷൻ സെക്രട്ടറി ജി. ശ്രീകുമാരക്കുറുപ്പ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ, കേരള സ്പോർട്സ് കൗൺസിൽ മെമ്പർ കെ.കെ. പ്രതാപൻ, അഡ്വ.കുര്യൻ ജയിംസ്, ടി. ജയമോഹൻ എന്നിവർ പങ്കെടുത്തു.