ക​ലാ​കാ​ര​ന്മാ​രു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും
Thursday, June 30, 2022 10:31 PM IST
ആ​ല​പ്പു​ഴ: സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ ക​ലാ​കാ​ര​ന്മാ​രെ സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​ക്കു​ന്ന​തി​നാ​യി ഒ​രു അ​വ​സ​രം കൂ​ടി അ​നു​വ​ദി​ക്കു​ക, ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ 5,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പെ​ൻ​ഷ​ൻ ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​പ്പി​ക്കു​ക, സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ന​വോ​ഥാ​ന ക​ല​ക​ളെ (നാ​ട​കം, ക​ഥാ​പ്ര​സം​ഗം) കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക, ഇ​തി​നാ​യി ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കു​ക, സ​ർ​ക്കാ​ർ ച​ട​ങ്ങു​ക​ളി​ൽ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക, അ​ക്കാ​ദ​മി, ക്ഷേ​മ​നി​ധി ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക, ലൈ​ഫ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ക​ലാ​കാ​ര​ന്മാ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക. തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​വാ​ക് ജി​ല്ലാ ക​മ്മി​റ്റി മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.
അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ദ​ർ​ശ​ന​ൻ വ​ർ​ണം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നെ​ടു​മു​ടി അ​ശോ​ക് കു​മാ​ർ, വി​നോ​ദ് കു​മാ​ർ അ​ചും​ബി​ത, രാ​ജേ​ശ്വ​രി പ്ര​സാ​ദ്, എ​സ്. ജ​യ്സി, പി.എ​സ്. സു​ഗ​ന്ധ​പ്പ​ൻ, ആ​ല​പ്പി ര​മ​ണ​ൻ, പു​ന്ന​പ്ര മ​ധു, ജോ​യി സാ​ക്സ്, നെ​ടു​മു​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ഭാ​സു​ത​ൻ, ഗീ​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.