താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്‌​എ​സി​ൽ ഇ​നി വി​ഷ​ര​ഹി​ത പ​ച്ച​ക്ക‌​റി​കൃ​ഷി
Thursday, June 30, 2022 10:31 PM IST
ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്‌​എ​സി​ൽ ഇ​നി മു​ത​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​ട്ടി​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ. സ്കൂ​ൾ പി​റ്റി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നാ​ട​ൻ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​നി​മു​ത​ൽ സ്‌​കൂ​ളി​ലെ​ത്തും. ഓ​പ്പ​ൺ മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി സ്ഥി​ര​മാ​യി ക​ഴി​ച്ചാ​ലു​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്ത് മു​ന്നി​ൽ​ക​ണ്ടാ​ണ് ഈ ​പ​ദ്ധ​തി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും സം​സ്ഥാ​ന അ​ധ്യാ​പ​ക വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ എ​ൽ.​സു​ഗ​ത​നാ​ണ് ഈ ​ആ​ശ​യ​ത്തി
നു ​പി​ന്നി​ൽ. ഇ​തി​ന് മു​ന്നോ​ടി​യാ​യി താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്‌​എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ഗ​ത​ൻ മാ​ഷി​ന്‍റെ വീ​ട്ടി​ൽ വി​ള​ഞ്ഞ പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ ശാ​ല​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​ൻ. ശി​വ​പ്ര​സാ​ദ് ഏ​റ്റു​വാ​ങ്ങി. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എ​സ്‌. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ജി എ​ച്ച്. നാ​യ​ർ, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി.​കെ. ബി​ജു, എ​സ്‌. അ​ജി​ത് കു​മാ​ർ, സി. ​സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും
മാ​ർ​ഗനി​ർ​ദേ​ശ​വും

മാ​വേ​ലി​ക്ക​ര: സേ​വാ​ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​പ​ഥ് ര​ജി​സ്ട്രേ​ഷ​നും മാ​ർ​ഗ നി​ർ​ദ്ദേ​ശ​വും ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റ്റി.​ജെ. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സേ​വാ​ഭാ​ര​തി മാ​വേ​ലി​ക്ക​ര പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.