ഒ.​കെ. ചാ​ക്കോ യാ​ത്ര​യാ​യി പു​സ്ത​ക​ങ്ങ​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക്
Wednesday, June 29, 2022 10:50 PM IST
എ​ട​ത്വ: കൈ​ക​ാലുകൾ ത​ള​ര്‍​ന്നി​ട്ടും ത​ള​രാ​ത്ത മ​ന​സു​മാ​യി ജീ​വി​ച്ച പു​സ്ത​ക​പ്രേ​മി പു​സ്ത​ക​ങ്ങ​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് യാ​ത്ര​യാ​യി. എ​ട​ത്വ കോ​യി​ല്‍​മു​ക്ക് ദേ​ശാ​ഭി​വ​ര്‍​ധി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ സെ​ക്ര​ട്ട​റി​യും ലൈ​ബ്രേ​റി​യ​നു​മാ‌​യി 45 വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ച ഉ​ല​ക്ക​പ്പാടി​ല്‍ ഒ.​കെ. ചാ​ക്കോ (69) എ​ന്ന പു​സ്ത​ക പ്രേ​മി​യാ​ണ് ഇ​ന്ന​ലെ അ​ന്ത​രി​ച്ച​ത്.

ഒ​രു ത​ല​മു​റ​യു​ടെ ക​ലാ സാം​സ്‌​കാ​രി​ക വ​ള​ര്‍​ച്ച​യ്ക്കു കാ​ര​ണ​ഭൂ​ത​നാ​യ സം​ഘാ​ട​ക​നും മി​ക​ച്ച വാ​ഗ്മി​യും വാ​യ​ന​യി​ലൂ​ടെ പ്ര​സം​ഗ​ക​ല​യി​ൽ ശോ​ഭി​ച്ച് നി​ര​വ​ധി വേ​ദി​ക​ളി​ല്‍ വി​സ്മ​യം സൃ​ഷ്ടി​ച്ച വ്യ​ക്തി​ത്വ​വു​മാ​യ ഒ.​കെ. ചാ​ക്കോ ത​ന്‍റെ അ​നാ​രോ​ഗ്യ​ത്തി​ലും ത​ള​രാ​ത്ത മ​ന​സു​മാ​യി നി​ര​വ​ധി​പേ​ര്‍​ക്ക് അ​റി​വ് പ​ക​ര്‍​ന്നു. ചാ​ക്കോ​യെ കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നും വാ​യ​ന​യു​ടെ സാ​ധ്യ​ത​ക​ള്‍ തേ​ടി​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഗ്ര​ന്ഥ​ശാ​ല​യി​ല്‍ എ​ത്തി​യി​രു​ന്ന​ത്. ദി​വ​സ​വും വാ​യി​ക്കു​ക,

ഉ​റ​ക്കെ വാ​യി​ക്കു​ക, ഉ​ച്ചാ​ര​ണ ശു​ദ്ധി​യോ​ടെ വാ​യി​ക്കു​ക എ​ന്നാ​യി​രു​ന്നു ത​ന്നെ കാ​ണാ​നാ​യി എ​ത്തു​ന്ന​വ​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്ന​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ വാ​യ​ന​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ഒ.​കെ. ചാ​ക്കോ 14-ാം വ​യ​സി​ല്‍ മ​റ്റ് കു​ട്ടി​ക​ള്‍​ക്ക് വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ട്ടി​ല്‍ കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി തു​ട​ങ്ങു​ക​യും ചെ​യ്തു. ദീ​പി​ക ചി​ല്‍​ഡ്ര​ന്‍​സ് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യും കേ​ര​ള വി​ദ്യാ​ര്‍​ഥി കോ​ണ്‍​ഗ്ര​സ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

42 വ​ര്‍​ഷം മു​ന്‍​പ് ഒ​രു സ​ര്‍​ജ​റി​യെ തു​ട​ര്‍​ന്നാ​ണ് ശ​രീ​രം ത​ള​ര്‍​ന്ന​ത്. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​ക്കൂ​ളി​ലെ പ​ഠ​ന​കാ​ല​ത്ത് സ്പീ​ക്ക​റും ദീ​പി​ക ചി​ല്‍​ഡ്ര​ന്‍​സ് ലീ​ഗ് കു​ട്ട​നാ​ട് ഓ​ര്‍​ഗ​നൈ​സ​റു​മാ​യി​രു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​വ​ഗ​ണി​ച്ച് വീ​ല്‍​ചെ​യ​റി​ല്‍ ഇ​രു​ന്നാ​ണ് ദേ​ശാ​ഭി​വ​ര്‍​ധി​നി ഗ്ര​ന്ഥ​ശാ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. നി​ര​വ​ധി ക​ട​ന്പ​ക​ൾ താ​ണ്ടി ക​ഷ്ട​പ്പെ​ട്ട് ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് തെ​ങ്ങു​ത​ടി​യും ഓ​ടും ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക കെ​ട്ടി​ടം നി​ര്‍​മി​ച്ചു. ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ജോ​. ഡ​യ​റ​ക്ട​ര്‍ ചു​മ​ത​ല​യി​ല്‍ നാ​ട​ക-​പ്ര​സം​ഗ പ​രി​ശീ​ല​നം ന​ല്‍​കി അ​നേ​കം കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​പ്ര​തി​ഭ​യ്ക്ക് മി​ക​വേ​കി. എ​ട​ത്വ പ​ള്ളി​ത്തി​രു​നാ​ള്‍ സാ​നി​ട്ടേ​ഷ​ന്‍ ക​ണ്‍​വീ​ന​റു​മാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ചാ​ക്കോ ദീ​പി​ക ഏ​ജ​ന്‍റ് കൂ​ടി​യാ​യ സ​ഹോ​ദ​ര​ന്‍ മാ​ത്തു​ക്കു​ട്ടി​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.