പ​രി​ശീ​ല​ന പ​രി​പാ​ടി
Wednesday, June 29, 2022 10:46 PM IST
ആ​ല​പ്പു​ഴ: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ല്‍ ജൂ​ലൈ നാ​ലു മു​ത​ല്‍ 15 വ​രെ 10 പ്ര​വൃ​ത്തിദി​വ​സ​ങ്ങ​ളി​ലാ​യി ക്ലാ​സ് റൂം ​പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തും. ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്കു പ​ങ്കെ​ടു​ക്കാം.
ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 135 രൂ​പ. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്, വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 8075028868, 9947775978, 0476 2698550.

താ​റാ​വു​ക​ളെ വി​ത​ര​ണം ചെ​യ്തു

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ട്ട​ത്താ​റാ​വു​ക​ളെ വി​ത​ര​ണം ചെ​യ്തു. ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 10 എ​ണ്ണം വീ​തം 690 താ​റാ​വു​ക​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പൊ​തു വി​ഭാ​ഗ​ത്തി​ന് 50 ശ​ത​മാ​ന​വും പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് 75 ശ​ത​മാ​ന​വും സ​ബ്‌​സി​ഡി​യി​ലാ​ണ് താ​റാ​വു​ക​ളെ ന​ല്‍​കി​യ​ത്. ‌‌
ക​ഴി​ഞ്ഞവ​ര്‍​ഷം ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ​ണം അ​ട​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ക്ഷി​പ്പ​നി മൂ​ലം താ​റാ​വ് വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. മാ​ങ്കൊ​മ്പ് മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ കു​മാ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. മാ​യാ​ദേ​വി, ഷി​ല്ല​മ ജോ​സ​ഫ്, ബെ​ന്നി വ​ര്‍​ഗീ​സ്, തോ​മ​സ് ജോ​സ​ഫ്, ഡോ. ​ര​തീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.