ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​ ഉ​പേ​ക്ഷി​ക്ക​ണം
Wednesday, June 29, 2022 10:46 PM IST
ആ​ല​പ്പു​ഴ: 500 യൂ​ണി​റ്റി​ന് കേ​ര​ള​ത്തി​ൽ 8772 രൂ​പ. ത​മി​ഴ്നാ​ട്ടി​ൽ 2360 രൂ​പ മാ​ത്രം. ഇ​ത് തീ​വെ​ട്ടി​ക്കൊ​ള്ള​യെ​ന്ന് ക​ൺ​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ഇ​നി​യും കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ട്ട​ലു​ക​ളി​ലെ​യും മ​റ്റ് ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ശു​ചി​ത്വ​വും ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​ഡാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ കെ.​ജി. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഖ​റി​യ എ​ൻ. സേ​വ്യ​ർ, എ.​എം. സെ​യ്ത്, ക​ലൈ​വാ​ണി സോ​മാ​ൻ, കെ. ​ജ​യ​ച​ന്ദ്ര​ൻ ജി​ൽ​കോ​ർ​ട്ട്, എം. ​എ. കു​ഞ്ഞു​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.