ഗു​ണ​മേന്മയു​ള്ള ചി​കി​ത്സ രോ​ഗി​ക​ളു​ടെ അ​വ​കാ​ശം: മാ​ർ തോ​മ​സ് ത​റ​യി​ൽ
Tuesday, June 28, 2022 10:43 PM IST
ച​ങ്ങ​നാ​ശേ​രി: ആ​തു​രസേ​വ​ക​ർ മാ​ന​വസ്നേ​ഹ​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​ണെ​ന്നും ഗു​ണ​മേന്മയു​ള്ള ചി​കി​ത്സ രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ചങ്ങ നാശേരി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി സാ​ന്തോം ഓ​ഡിറ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച ത്രി​ദി​ന കോ​ണ്‍​ഫ​റ​ൻ​സ് എ​സ്ടി​എ​ച്ച്-​ക്യു കോ​ണ്‍​ഫാ​ബ്-2022 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​ന്‍റ് തോ​മ​സ് ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻഡ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പു​തി​യി​ടം, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് സ​ഖ​റി​യ, ഡോ. ​സ​ജി ടി.​എം, ജി​തി​ൻ ലാ​ൽ, ജി​ജി ജേ​ക്ക​ബ്, ഐ.ആ​ർ. അ​ഷെ​ർ, പോ​ൾ മാ​ത്യു, സി​സ്റ്റ​ർ മെ​റീ​ന എ​സ്ഡി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​എം​എ​ഐ അ​ക്കാ​ദ​മി​ക് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഇ​മ്മാ​നു​വേ​ൽ ര​ത്ന​രാ​ജ്, തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ലി​ബി ഇ​ടി​ക്കു​ള, സെ​ന്‍റ് തോ​മ​സ് ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ ഷൈ​ല ഐ​പ്പ് വ​ർ​ഗീ​സ്, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജി ടി.എം, ഫ്രി​നി പി. ​ഫ്രാ​ൻ​സി​സ്, ജി​തി​ൻ ലാ​ൽ, പോ​ൾ മാ​ത്യു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​റി​ജു മാ​ത്യു, സൊ​സൈ​റ്റി ഫോ​ർ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ജു സ്റ്റാ​ൻ​ലി, പ്ര​വീ​ണ പി., ​ജി​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ ഇ​ന്ന് വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ളി​ലും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നാ​യി ഇ​രു​ന്നൂ​റി​ല​ധി​കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഫ​റ​ൻ​സ് നാ​ളെ സ​മാ​പി​ക്കും.