എ​സി റോ​ഡിൽ ഗ​താ​ഗ​തം നി​രോ​ധനം
Tuesday, June 28, 2022 10:43 PM IST
ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ്യോ​തി ജം​ഗ്ഷ​നി​ലു​ള​ള ഫ്ളൈ ​ഓ​വ​റി​ന്‍റെ സ്ലാ​ബ് കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ഇ​തുവ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​തി​നാ​ൽ, എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പൂ​പ്പ​ള്ളി, ച​ന്പ​ക്കു​ളം എ​സ്എ​ൻ ക​വ​ല വ​ഴി​യോ പൂ​പ്പ​ള്ളി, കൈ​ന​ക​രി, കൈ​ന​ക​രി ജം​ഗ്ഷ​ൻ വ​ഴിയോ ആ​ല​പ്പു​ഴ​യ്ക്കും ആ​ല​പ്പു​ഴ​യി​ൽനി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കൈ​ന​ക​രി ജം​ഗ്ഷ​ൻ, കൈ​ന​ക​രി, പൂ​പ്പ​ള്ളി വ​ഴി​യോ എ​സ്എ​ൻ ക​വ​ല, ച​ന്പ​ക്കു​ളം, പൂ​പ്പ​ള്ളി വ​ഴിയോ പോ​ക​ണം.

ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മു​ടി വ​ലി​യ പാ​ല​ത്തി​ൽ ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ ഒ​ന്നി​നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലുവ​രെ ഇ​തു വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടി​ല്ല.
ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ മ​ങ്കൊ​ന്പ്- ച​ന്പ​ക്കു​ളം എ​സ്എ​ൻ ക​വ​ല വ​ഴി​യോ, മ​ങ്കൊ​ന്പ് ച​ന്പ​ക്കു​ളം പൂ​പ്പ​ള്ളി വ​ഴി ആ​ല​പ്പു​ഴ​യ്ക്കും, ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​സ്എ​ൻ ക​വ​ല ച​ന്പ​ക്കു​ളം മ​ങ്കൊ​ന്പ് വ​ഴി​യോ പൂ​പ്പ​ള്ളി ച​ന്പ​ക്കു​ളം മ​ങ്കൊ​ന്പ് വ​ഴി​യോ പോ​ക​ണം.