അ​മ്പ​ല​പ്പു​ഴ​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു
Monday, June 27, 2022 10:47 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നു ഹോ​ട്ട​ലു​ക​ളി​ൽനി​ന്നു പ​ഴ​കി​യ​തും ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.
പ​ഴ​കി​യ ഷ​വ​ർ​മ, ബീ​ഫ്, ചി​ല്ലി​ചി​ക്ക​ൻ, ചി​ല്ലി​ബീ​ഫ് എ​ന്നി​വ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​റ​വ​ൻ​തോ​ട് മു​ത​ൽ വ​ണ്ടാ​നം വ​രെ​യും ക​ഞ്ഞി​പ്പാ​ട​ത്തു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​ർ​ദേശം ന​ൽ​കി.
എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ഹ​രി​ത​കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേശം ന​ൽ​കി. എ​ച്ച്ഐ ശ്യാം​കു​മാ​ർ.​ജെ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ്രീ​ദേ​വി, സ്മി​ത വ​ർ​ഗീ​സ്, മീ​നു​മോ​ൾ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.