മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​വി​ല്ല!
Friday, May 27, 2022 10:50 PM IST
മാ​ന്നാ​ർ: മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ പ​ല​തും വ​ർ​ഷ​ങ്ങ​ളാ​യി ആ​ലോ​ച​ന​യി​ലു​ണ്ടെ​ങ്കി​ലും ഒ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​കു​ന്നി​ല്ല. വി​ജ​ന​മാ​യ പാ​ത​യോ​ര​ങ്ങ​ൾ മാ​ലി​ന്യ​ത്താ​ൽ നി​റ​യു​ക​യാ​ണ്. വീ​ടു​ക​ളി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളെ​ടു​ത്ത് ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന​തി​ന് എ​ല്ലാ വാ​ർ​ഡി​ലും സം​വി​ധാ​ന​മു​ണ്ട്.

എ​ന്നാ​ൽ, വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ഇ​നി​യും പ​ദ്ധ​തി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​ത​ന്നെ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും പ​ഴം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, കോ​ഴി തു​ട​ങ്ങി​യ​വ‌ു‌​ടെ മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ലാ​യും പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്.

മാ​ന്നാ​ർ വ​ലി​യ പെ​രു​മ്പു​ഴ റോ​ഡി​ൽ കു​ര​ട്ടി​ശേ​രി ഭാഗത്ത് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​നു​ള്ള ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന ഈ ​റോ​ഡി​ൽ ഇ​വ ചീ​ഞ്ഞ​ളി​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യു​ള്ള മാ​ലി​ന്യ​നി​ക്ഷേ​പം രോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തും.

പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മാ​ലി​ന്യ നി​ക്ഷേ​പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നും അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ധി​കൃ​ത​രും ക​ണ്ണ​ട​യ്ക്കു​ന്ന സ്ഥി​തി​യാ​ണ്.