നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്
Friday, May 27, 2022 10:49 PM IST
അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ഹ​രി​തം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ദ്മ​ശ്രീ മ​മ്മൂ​ട്ടി​യു​ടെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​തം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ക​ന്നി​മേ​ൽ​ക്കോണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ങ്ക​മാ​ലി ലി​റ്റി​ൽ​ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ ഡോ. ​നി​ഖി​ത ഡി​സി, പി​ആ​ർ​ഒ ജ​സ്റ്റി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ​തി​മൂ​ന്നം​ഗ​സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക റി​ബേ​റ്റ്

ആ​ല​പ്പു​ഴ: സ​കൂ​ള്‍ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് 31വ​രെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ഴി​കെ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ പ്ര​ത്യേ​ക ഗ​വ​ണ്‍​മെ​ന്‍റ് റി​ബേ​റ്റ് അ​നു​വ​ദി​ച്ചു. കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഖാ​ദി ഗ്രാ​മ​സൗ​ഭാ​ഗ്യ​ക​ളി​ലും ഖാ​ദി സൗ​ഭാ​ഗ്യ​ക​ളി​ലും റി​ബേ​റ്റ് ല​ഭി​ക്കും.