പോ​ലീ​സു​കാ​ര​ന്‍റെ കൈ​വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ച കേ​സി​ൽ ഏ​ഴു​വ​ർ​ഷം ത​ട​വും പി​ഴ​യും
Friday, May 27, 2022 10:46 PM IST
അ​മ്പ​ല​പ്പു​ഴ: പോ​ലീ​സു​കാ​ര​ന്‍റെ കൈ​വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ക്കാ​ഴം ക​മ്പി​വ​ള​പ്പ് വീ​ട്ടി​ൽ ക​ണ്ണ​നാ​ണ് പ്ര​തി. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​പി​ഒ ആ​യി​രു​ന്ന കി​ഷോ​ർ കു​മാ​റി​ന്‍റെ വി​ര​ലാ​ണ് ക​ണ്ണ​ൻ ക​ടി​ച്ചു​മു​റി​ച്ച​ത്. 2017 മാ​ർ​ച്ച് 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​തി​മൂ​ന്നു​കാ​രി​യെ ബ​സി​ൽ
പീ​ഡി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: അ​മ്മ​യോ​ടൊ​പ്പം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ബി​ജു (42)നെ ​ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 നാ​യി​രു​ന്നു സം​ഭ​വം. തൃ​ശു​ർ - കൊ​ല്ലം സൂ​പ്പ​ർ​ഫാ​സ്റ്റി​ൽ ആ​ല​പ്പു​ഴ വ​രെ ടി​ക്ക​റ്റെ​ടു​ത്ത ബി​ജു ഇ​തേ ബ​സി​ൽ കൊ​ല്ല​ത്തേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തു.
അ​മ്പ​ല​പ്പു​ഴ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പീ​ഡ​ന വി​വ​രം കു​ട്ടി മാ​താ​വി​നോ​ട് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ബ​സ് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​സി​നു​ള്ളി​ൽ കു​ട്ടി അ​മ്മ​യു​ടെ പി​റ​കി​ലാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ​യ്ക്കു മു​ൻ​പു​ള്ള സ്ഥ​ലം മു​ത​ൽ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​കാം വീ​ണ്ടും ഇ​യാ​ൾ ദീ​ര്‍​ഘ​ദൂ​ര ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റും.