ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ൽ അ​തി​മ​ധു​രം വി​ത​റി സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം
Friday, May 27, 2022 10:46 PM IST
ആ​ല​പ്പു​ഴ: 75-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മി​ന് ആ​ല​പ്പു​ഴ കാ​യി​ക ലോ​ക​ത്തി​ന്‍റെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വ​ര​വേ​ൽ​പ്പ്. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ 26 ടീ​മം​ഗ​ങ്ങ​ൾ​ക്ക് വ​മ്പി​ച്ച സ്വീ​ക​ര​ണ​മാ​ണ് ആ​ല​പ്പു​ഴ റ​മ​ദ ഹോ​ട്ട​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ശേ​ഷം സ​ന്തോ​ഷ് ട്രോ​ഫി പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് ഹൗ​സ്ബോ​ട്ട് യാ​ത്ര.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​കാ​ണാ​ൻ കാ​യ​ൽ​ക്ക​ര​ക​ളി​ൽ നി​ര​വ​ധി​പ്പേ​രാ​ണെ​ത്തി​യ​ത്. കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ ജം​ഗ്ഷ​നി​ലെ​ത്തി. ഇ​വി​ടെ​നി​ന്നു വ​ൻ ജ​നാ​വ​ലി​യു​ടെ അ​ക​ന്പ​ടി​യോ​ടെ കാ​യി​ക, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ നാ​യ​ക​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു. സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റെ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​റ്റി. ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി​ല്ലാ സൂ​പ്പ​ർ ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി കെ.​എം.​എ. മേ​ത്ത​ർ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് , അ​ഡ്വ. റി​യാ​സ്, പി.​എ​സ്.​എം ഹു​സൈ​ൻ, ഷാ​ന​വാ​സ്, അ​ർ​ജു​ൻ മൂ​വി ജോ​സ​ഫ്, അ​നി​ൽ​കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.