സം​ഘാ​ട​ക​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Thursday, May 26, 2022 11:09 PM IST
മ​ങ്കൊ​മ്പ്: എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ർ ഫ്ര​ണ്ട് റാ​ലി​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ലും അ​ത് ഏ​റ്റു​ചൊ​ല്ലി വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച​തി​ലും സം​ഘാ​ട​ക​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക യൂ​ണി​റ്റ് സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ നി​ല​വി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​വും മ​ത​മൈ​ത്രി​യും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ഗീ​യ​ശ​ക്തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ർ​ക്കെ​തി​രേ നി​താ​ന്ത​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.