ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി: 515.39 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചു
Thursday, May 26, 2022 11:05 PM IST
ആ​ല​പ്പു​ഴ: 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി വ​കു​പ്പ് വി​വി​ധ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ലാ​യി ജി​ല്ല​യി​ല്‍ 515.39 കോ​ടി രൂ​പ​യു​ടെ മി​ച്ച നി​ക്ഷേപം സ​മാ​ഹ​രി​ച്ച​താ​യി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

ല​ക്ഷ്യ​മി​ട്ടി​രു​ന്ന 375 കോ​ടി രൂ​പ​യു​ടെ 137.43 ശ​ത​മാ​ന​മാ​ണി​ത്. അ​ഞ്ചുവ​ര്‍​ഷ ടൈം ​ഡെ​പ്പോ​സി​റ്റ് സ്‌​കീ​മി​ല്‍ 64.64 കോ​ടി രൂ​പ​യും സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ സ്‌​കീ​മി​ല്‍ 100.93 കോ​ടി രൂ​പ​യും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​ള​ള ദീ​ഘ​കാ​ല നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന​യി​ല്‍ 68.37 കോ​ടി രൂ​പ​യും 124 മാ​സം കൊ​ണ്ട് നി​ക്ഷേ​പം ഇ​ര​ട്ടി​ക്കു​ന്ന കെ​വി​പി​യി​ല്‍ 48.77 കോ​ടി രൂ​പ​യും അ​ഞ്ച് വ​ര്‍​ഷ ആ​ര്‍​ഡി സ്‌​കീ​മി​ല്‍ 54.07 കോ​ടി രൂ​പ​യും സ​മാ​ഹ​രി​ച്ചു.