മ​ന്ത്രി​ ഇട​പെ​ട്ടു; എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് നി​ര​ക്കു കു​റ​ച്ചു
Thursday, May 26, 2022 11:04 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​ന്‍റെ നി​ര​ക്ക് കു​റ​ച്ചു. ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് നി​ര​ക്കു കു​റ​ച്ച​ത്. നി​ല​വി​ലു​ള്ള നി​ര​ക്കി​ല്‍​നി​ന്ന് ആ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് കു​റ​വു വ​രു​ത്തി​യ​ത്. മ​ന്ത്രി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ന്ദ​ര്‍​ശി​ക്കു​ന്ന സ​മ​യ​ത്താ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. മ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ നി​ര​ക്കു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് കു​റ​വ് വ​രു​ത്താ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വി​വി​ധ എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗു​ക​ളു​ടെ നി​ര​ക്കി​ല്‍ കു​റ​വ് വ​രു​ത്തി​യ​ത്.