ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് 26ന്
Wednesday, May 25, 2022 10:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലും ജൂ​ണ്‍ 26ന് ​ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തും.
നി​ല​വി​ല്‍ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​യി​ലി​രി​ക്കു​ന്ന​തും ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ള്‍, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച വാ​യ്പ കു​ടി​ശി​ക സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ബി​എ​സ്എ​ന്‍​എ​ല്‍, സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍, തൊ​ഴി​ല്‍ വ​കു​പ്പ് എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച കേ​സു​ക​ള്‍, ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച അ​ണ്ട​ര്‍ വാ​ല്യൂ​വേ​ഷ​ന്‍ സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍ ഏ​തെ​ങ്കി​ലും കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രാ​വു​ന്ന​തും നി​യ​മ​പ്ര​കാ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.
അ​ദാ​ല​ത്തി​ലേ​ക്കു​ള്ള പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട താ​ലു​ക്ക് നി​യ​മ​സേ​വ​ന ഓ​ഫീ​സു​ക​ളി​ലോ ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ഓ​ഫീ​സി​ലോ ന​ല്‍​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജും ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ഇ.​സി. ഹ​രി ഗോ​വി​ന്ദ് അ​റി​യി​ച്ചു.

ശി​ല്പ​ശാ​ല 30ന്

മ​ങ്കൊ​മ്പ്: വ്യ​വ​സാ​യ വാ​ണി​ജ്യവ​കു​പ്പ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ 30ന് ​രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ശി​ല്പ​ശാ​ല നടത്തും. പ​ഞ്ചാ​യ​ത്തംഗം പി.​കെ. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.