തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ ധ​ർ​ണ ഇ​ന്ന്
Wednesday, May 25, 2022 10:41 PM IST
മാ​ന്നാ​ർ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ന് ധ​ർ​ണ ന​ട​ത്തും. ഇ​ന്ധ​ന-​പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, പ​ദ്ധ​തി​ക്ക് മ​തി​യാ​യ തു​ക നീ​ക്കി​വ​യ്ക്കു​ക, 200 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, കൂ​ലി 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും യ​ഥാ​സ​മ​യം ന​ൽ​കു​ക​യും ചെ​യ്യു​ക, ജാ​തി അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത അ​ക്കൗ​ണ്ടു​ക​ളി​ൽ കൂ​ലി ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ​ൻആ​ർഇജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മാ​ന്നാ​ർ ഏ​രി​യാ ക​മ്മി​റ്റി പോ​സ്റ്റ് ഓഫീ​സ് പ​ടി​ക്ക​ലി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 10ന് ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പു​ഷ്പ​ല​ത മ​ധു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ര​ങ്ങ​ൾ മു​റി​ച്ചുനീ​ക്ക​ണ​ം

മ​ങ്കൊ​മ്പ്: വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ൾ, തോ​ടു​ക​ൾ, മ​റ്റു​ള്ള പു​ര​യി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു അ​പ​ക​ട​ക​ര​മാം​വി​ധം സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, മ​ര​ച്ചി​ല്ല​ക​ൾ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ജീ​വ​ഹാ​നി, സ്വ​ത്തു​ക്ക​ൾ​ക്കു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം വ​സ്തു ഉ​ട​മ​യ്ക്കാ​യി​രി​ക്കും.