പൊ​റു​തി മു​ട്ടി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ; 30ലേറെ വീടുകളിൽ അതിക്രമം
Wednesday, May 25, 2022 10:40 PM IST
അ​മ്പ​ല​പ്പു​ഴ: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മുപ്പതിലേ​റെ വീ​ടു​ക​ളി​ൽ വ്യാ​പ​ക അ​ക്ര​മം. ഭീ​തി​യി​ലാ​യി നാ​ട്ടു​കാ​ർ. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് കാ​ക്കാ​ഴം വ്യാ​സാ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റ് വീ​ടു​ക​ളി​ലെ വാ​ഴ, പ​പ്പാ​യ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വെ​ട്ടി​യ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ഴാ​ണ് ഓ​രോ വീ​ടി​നു മു​ന്നി​ലും റോ​ഡ​രി​കി​ലും ഉ​ണ്ടാ​യി​രു​ന്ന വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ല​താ​ദി​ക​ൾ വെ​ട്ടി​യ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ൾ​പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളി​ലും സ​മാ​ന ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ട്. ചി​ല വീ​ടു​ക​ളി​ൽ മോ​ട്ടോ​റും ഹോ​സും ന​ശി​പ്പി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പ് പ്ര​ദേ​ശ​ത്ത് തെ​രു​വുനാ​യ്ക്ക​ളു​ടെ ത​ല​യ​റു​ത്ത നി​ല​യി​ലും ക​ണ്ടി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ നേ​ര​ത്തെ ക​ല്ലേ​റും ന​ട​ന്നി​രു​ന്നു. തീ​ര​പ്ര​ദേ​ശ​മാ​യ ഇ​വി​ടെ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചാ​ലും അ​ത് ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് ധാ​രാ​ളം യു​വാ​ക്ക​ൾ ക​ട​ൽ​ഭി​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് കൂ​ട്ടം കൂ​ടാ​റു​ണ്ടെ​ന്നും ഇ​വ​ർ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തു​മ്പോ​ൾ ഓ​ടി ര​ക്ഷ​പെ​ടും. ക​ഴി​ഞ്ഞദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​കെ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കും സ് ത്രീ​ക​ൾ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ് കു​മാ​ർ പ​റ​ഞ്ഞു. വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ ന​ട​ന്ന ഈ ​ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.