രാ​മ​പു​രം ച​ന്ദ്ര​ബാ​ബു സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ
Wednesday, May 25, 2022 10:38 PM IST
കാ​യം​കു​ളം: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍ സ്മാ​ര​ക സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​നാ​യി സാ​ഹി​ത്യ​കാ​ര​ൻ രാ​മ​പു​രം ച​ന്ദ്ര​ബാ​ബു​വി​നെ നി​യ​മി​ച്ചു. കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ല്ല​ന ആ​സ്ഥ​ന​മാ​ക്കി​യാ​ണ് കു​മാ​ര​നാ​ശാ​ന്‍ സ്മാ​ര​ക സ​മി​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ത്തു സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് രാ​മ​പു​രം ച​ന്ദ്ര​ബാ​ബു. നി​ര​വ​ധി നോ​വ​ലു​ക​ളും ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ളും അ​ട​ക്കം ഒ​രു ഡ​സ​നോ​ളം പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘാ​ട​ക​ൻ, പ്ര​ഭാ​ഷ​ക​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.