സ്കൂ​ള്‍ ബ​സു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം
Tuesday, May 24, 2022 10:47 PM IST
ചേ​ര്‍​ത്ത​ല: സ​ബ് റീ​ജണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ ബ​സു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ സ്കൂ​ൾ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന ചേ​ർ​ത്ത​ല കാ​ളി​കു​ള​ത്തു​ള്ള സി​എ​ഫ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. നി​ല​വി​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം. പ​രി​ശോ​ധ​ന​യി​ൽ സാ​ധു​വാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ടെ​സ്റ്റ​ഡ് ഓ​ക്കേ സ്റ്റി​ക്ക​ർ പ​തി​ച്ചു ന​ൽ​കും. ഇ​തോ​ടൊ​പ്പം സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ, അ​റ്റ​ൻ​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് 28ന് ​റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ക്കും. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ താ​ലൂ​ക്കി​ലെ എ​ല്ലാ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രും ബ​സ് അ​റ്റ​ൻ​ഡ​ർ​മാ​രും നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​മെ​ന്നും ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.