കേ​ര​ള​വും ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണം: സി​റി​യ​ക് കാ​വി​ൽ
Tuesday, May 24, 2022 10:46 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​ന്ധ​ന നി​കു​തി കു​റ​ച്ച് ജ​ന​ങ്ങ​ളെ വി​ല​ക്ക​യ​റ്റ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് കാ​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര നി​കു​തി കൂ​ട്ടി​യ​പ്പോ​ഴൊ​ക്കെ അ​തി​ന്‍റെ ഒ​രു ന​ല്ല വി​ഹി​തം കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് കേ​ര​ള സ​ർ​ക്കാ​രി​നാ​ണ്. അ​ങ്ങ​നെ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഏ​ക​ദേ​ശം ആ​റാ​യി​രം കോ​ടി​യോ​ളം വ​രും. കേ​ന്ദ്രം ഇ​ന്ധ​ന നി​കു​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ത​ങ്ങ​ളു​ടെ വ​രു​മാ​ന​വും കൂ​ടു​മെ​ന്ന​തി​നാ​ൽ കേ​ന്ദ്രം നി​കു​തി വ​ർ​ധി​പ്പി​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്. ഈ ​ജ​ന​വി​രു​ദ്ധ നി​ല​പാ​ട് കേ​ര​ള സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സി​റി​യ​ക് കാ​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.