ഭാ​ര​ത് ഐ​ടി​ഐ​ക്ക് ര​ണ്ടാം ത​വ​ണ​യും പു​ര​സ്‌​കാ​രം
Tuesday, May 24, 2022 10:43 PM IST
മാ​ന്നാ​ര്‍: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഐ​ടി​ഐ​ക്കു​ള്ള പു​ര​സ്‌​കാ​രം ര​ണ്ടാം ത​വ​ണ​യും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഭാ​ര​ത് ഐ​ടി​ഐ​യ് ക്ക് ല​ഭി​ച്ചു. ഐ​ടി​ഐ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഗ്രേ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ഏ​റ്റ​വും മി​ക​ച്ച ഐ​ടി​എ​യ്ക്കു​ള്ള പു​ര​സ്‌​കാ​രം 2019 ല്‍ ​ല​ഭി​ച്ചി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ മി​ക​വ്, പ്ലേ​സ്‌​മെ​ന്‍റ് സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത, ലോ​ക​ത്തി​ലെ മി​ക​ച്ച ക​മ്പ​നി​ക​ളു​മാ​യു​ള്ള സി​എ​സ് ആ​ര്‍ ക​രാ​ര്‍, സൗ​രോ​ര്‍​ജ ഉ​പ​യോ​ഗം തു​ട​ങ്ങി​യ 50 ല്‍​പ​രം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം.
600 ല്‍​പ​രം സ്വ​കാ​ര്യ ഐ​ടി​ഐ​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ര​സ്‌​കാ​രം നി​ര്‍​ണ​യി​ക്ക​പ്പെ​ട്ട​ത്. കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ഞ്ചി​ല്‍ നാ​ലു സ്റ്റാ​റും ക​ര​സ്ഥ​മാ​ക്കി. ഇ​തി​ലൂ​ടെ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ 24-ാം സ്ഥാ​ന​മാ​ണ് ഭാ​ര​ത് ഐ​ടി​ഐ​യ്ക്ക് ല​ഭി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍ ജി.​ മ​ധു​വി​ന്, മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.