കെ​എ​സ്‌​ആ​ര്‍​ടി​സി പ​ണ​മ​ട​ച്ചി​ല്ല; ക​ണ്ട​ക്ട​റു​ടെ വീ​ടി​ന് ജ​പ്തി നോ​ട്ടീ​സ്
Tuesday, May 24, 2022 10:43 PM IST
ഹ​രി​പ്പാ​ട്: ശ​മ്പ​ള​ത്തി​ല്‍നി​ന്ന് വാ​യ്പ തു​ക പി​ടി​ച്ചി​ട്ടും കെ​എ​സ്‌​ആ​ര്‍​ടി​സി ബാ​ങ്കി​ല്‍ പ​ണം അ​ട​യ്ക്കാ​തി​രു​ന്ന​തി​നെതു​ട​ര്‍​ന്ന് കെ​എ​സ്‌​ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍​ക്ക് ജ​പ്തി നോ​ട്ടീ​സ്. ക​ല​വൂ​ര്‍ സ്വ​ദേ​ശി രാ​ജീ​വ് കു​മാ​റി​നാ​ണ് ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​യാ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍നി​ന്ന് ഹ​രി​പ്പാ​ട് ഡി​പ്പോ വാ​യ്പാ തു​ക പി​ടി​ച്ചി​രു​ന്നു.
പ​ക്ഷേ ക​ഴി​ഞ്ഞ അ​ഞ്ചുമാ​സ​വും ഈ ​തു​ക ബാ​ങ്കി​ല്‍ അ​ട​ച്ചി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ങ്കി​ന്‍റെ ന​ട​പ​ടി.
ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വാ​യ്പ തു​ക മു​ഴു​വ​ന്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ബാ​ങ്കി​ന്‍റെ നി​ര്‍​ദേശം. പ​ണ​മി​ല്ലാ​ത്ത​തുകൊ​ണ്ടാ​ണ് വാ​യ്പ അ​ട​യ്ക്കാ​തി​രു​ന്ന​ത് എ​ന്നാ​ണ് കെ​എ​സ്‌​ആ​ര്‍​ടി​സി അ​ധി​കൃ​ത​രു​ടെ ന്യാ​യീ​ക​ര​ണം. തു​ട​ക്ക​ത്തി​ല്‍ ബാ​ങ്കി​ല്‍ നേ​രി​ട്ടാ​യി​രു​ന്നു പ​ണം അ​ട​ച്ച​ത്.
പി​ന്നീ​ട് ശ​മ്പ​ളം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ട​വ് മു​ട​ങ്ങാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ ബാ​ങ്ക് നേ​രി​ട്ട് കെ​എ​സ്‌​ആ​ര്‍​ടി​സി ഡി​പ്പോ വ​ഴി ശ​മ്പ​ള​ത്തി​ല്‍ നി​ന്നു വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ത്തു ന​ല്‍​കി.
എ​ന്നാ​ല്‍, ക​ഴി​ഞ്ഞ അ​ഞ്ചുമാ​സ​മാ​യി ഡി​പ്പോ​യി​ല്‍നി​ന്ന് പ​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വാ​യ്പ തു​ക മു​ഴു​വ​ന്‍ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ല്‍ വീ​ട് ജ​പ്തി ചെ​യ്യു​മെ​ന്നും കാ​ണി​ച്ച്‌ ക​ഴി​ഞ്ഞദി​വ​സം ബ​ങ്ക് നോ​ട്ടി​സ് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.